IdukkiLatest NewsKeralaNattuvarthaNews

ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് കോയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23) ആണ് മരിച്ചത്

ഇടുക്കി: മറയൂര്‍ റോഡില്‍ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാകൃഷ്ണന്‍ (23) പരിക്കേറ്റ് ഉദുമല്‍പ്പെട്ട സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read Also : ലോ കോളേജ് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം: വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പൊങ്കല്‍ ആഘോഷത്തിന്റ ഭാഗമായാണ് രാധാകൃഷ്ണനും സുഹൃത്ത് വിക്രവും മൂന്നാറിലെത്തിയത്. രണ്ടുദിവസം മൂന്നാറിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മറയൂരില്‍ വെച്ച് എതിരെ വന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരെയും ഉദുമല്‍പ്പെട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വിക്രം മരിക്കുകയായിരുന്നു.

അപകടത്തില്‍ ഇടയാക്കിയത് അമിതവേഗതയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് : രംഗസ്വാമി, മാതാവ്: കൃഷ്ണവേണി, സഹോദരി നര്‍മദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button