കാട്ടാക്കട: മകൻ മരിച്ച് മൂന്നാം നാൾ അമ്മയും മരിച്ചു. മൂന്നു ദിവസം മുമ്പാണ് ഉറിയാക്കോട് താന്നിയോട് റോഡരികത്ത് വീട്ടിൽ അജികുമാർ (47) മരിച്ചത്.
അമ്മ സുമതിയമ്മ (69) ഇന്ന് മകന്റെ മരണാനന്തര ചടങ്ങ് നടക്കാനിരിക്കെയാണ് ഇന്നലെ മരണപ്പെട്ടത്. മകന്റെ മരണത്തിൽ മനംനൊന്താണ് സുമതിയമ്മ കഴിഞ്ഞിരുന്നത്. സൗമ്യയാണ് മരിച്ച അജികുമാറിന്റെ ഭാര്യ.
Read Also : ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു; റിപ്പോര്‍ട്ട് തേടി മെഡിക്കൽ കോളജ് സൂപ്രണ്ട്
സംസ്കാരം ഇന്ന് നടക്കും.
Post Your Comments