MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘നന്ദിത’: പ്രണയത്തിൻ്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ, ചിത്രീകരണം തുടങ്ങി

കൊച്ചി: ക്യാമ്പസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന, അകാലത്തിൽ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം ആർട്ട്സ് മീഡിയയുടെ ബാനറിൽ ശരത്ത് എസ് സദൻ നിർമ്മിക്കുന്ന ഈ ചിത്രം എൻഎൻ ബൈജു സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം അമ്പൂരിയിൽ പുരോഗമിക്കുന്നു.

‘നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി പതിനേഴിന് വിട്ടുപിരിഞ്ഞ കവിയും, എഴുത്തുകാരിയുമായ നന്ദിതയുടെ സർഗ്ഗ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു മുഴുനീള ക്യാംപസ് ചിത്രമാണ് നന്ദിത.

പറയത്തക്കതായ കാരണങ്ങൾ ഒന്നുമില്ലാതെ, എല്ലാ പ്രിയപ്പെട്ടവരെയും അനാഥരാക്കി കൊണ്ട് ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു നന്ദിത. അവർ ബാക്കി വെച്ചു പോയ ഡയറിക്കുറിപ്പുകൾ പിന്നീട് ക്യാംപസിലെ പ്രിയ കവിതകളായി മാറി. ഇന്നും ആ കവിതകൾ ഒരു നൊമ്പരമായി അവശേഷിക്കുന്നു.

പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേർത്ത നന്ദിതയുടെ ജീവിത കഥ, ദൃശ്യഭംഗി ചോർന്നു പോകാതെ, ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ടാണ് ചിത്രീകരിക്കുന്നത്. നന്ദിതയായി ഗായത്രി വിജയ് വേഷമിടുന്നു. പുതുമുഖ നടൻ ശരത് സദൻ ആണ് നായകനായി വേഷമിടുന്നത്.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ

തിരക്കഥ – ഗാത്രി വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വികെ പ്രദീപ്, ഡിഒപി – ജോയി, ഗാനരചന -ഡിബി അജിത്, പിജി ലത, സംഗീതം – ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ് ,പശ്ചാത്തല സംഗീതം – ജോസി ആലപ്പുഴ, മേക്കപ്പ് – ബിനു കേശവ്, പിഅർഒ- അയ്മനം സാജൻ.

ലെന, ഗാത്രി വിജയ്, ശ്രീജിത്ത് രവി, ശരത് സദൻ, ശിവജി ഗുരുവായൂർ, ജയൻ ചേർത്തല, സുനിൽ സുഗത, വി.മോഹൻ, സീമ ജി.നായർ, അംബിക മോഹൻ, രാജേഷ് കോബ്ര, ജീവൻ ചാക്ക, സുബിൻ സദൻ ,അഭിജോയ്, അജയ്കുമാർ പുരുഷോത്തമൻ, രതീഷ്, സാരംഗി വി മോഹൻ, വേണു അമ്പലപ്പുഴ, ജാനകി ദേവി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. അമ്പൂരി, വയനാട്, പരുന്തുംപാറ, മുണ്ടക്കയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

പിആർഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button