കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കി കുവൈത്ത്. ഇതിനായി പ്രത്യേക ക്യാമറകൾ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
Read Also: യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, അകലം പാലിക്കാതിരിക്കുക, അമിത വേഗം, സിഗ്നൽ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുക തുടങ്ങിയ നിയമ ലംഘകരെ കണ്ടെത്താൻ വേണ്ടി കൂടിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ ഇത്തരം ക്യാമറകൾ സ്ഥാപിച്ചതായി കുവൈത്ത് സുരക്ഷാവിഭാഗം ഡയറക്ടർ ജനറൽ ലഫ്. ജനറൽ തൗഹീദ് അൽ കന്ദരി വ്യക്തമാക്കി.
ദൂരെ നിന്നു വരെ നിയമലംഘനം പകർത്താൻ ശേഷിയുള്ള ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. അപകട നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി കർശനമാക്കിയത്. അപകടത്തിൽ 170 പേർ മരണപ്പെട്ടതായാണ് കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments