PathanamthittaLatest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല തീ​ർ​ത്ഥാട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് അപകടം : അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ച​ന്ദ്ര​ൻ (70), സു​നി​ൽ ബാ​ബു (50), സോ​ജാ (13), പ​ത്മ​കു​മാ​ർ (56), സ​ന്തോ​ഷ് കു​മാ​ർ (45) എന്നിവർക്കാണ് പരിക്കേറ്റത്

അ​ടൂ​ർ: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ച​ന്ദ്ര​ൻ (70), സു​നി​ൽ ബാ​ബു (50), സോ​ജാ (13), പ​ത്മ​കു​മാ​ർ (56), സ​ന്തോ​ഷ് കു​മാ​ർ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വി​ജ​യ​ച​ന്ദ്ര​ന്റെയും സു​നി​ൽ ബാ​ബുവിന്റെയും പരിക്ക് ​ഗുരുതരമാണ്.

Read Also : ഗുണ്ടാബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനയ്ക്ക് നിർദേശം

പ​ന്നി​വി​ഴ പാ​മ്പേ​റ്റ് കു​ള​ത്തി​നു സ​മീ​പ​മാ​ണ് അപകടം നടന്നത്. ശ​ബ​രി​മ​ല തീ​ർത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തു​ള്ള വി​ജ​യ സോ ​മി​ല്ലി​ന്‍റെ മ​തി​ലി​ൽ ഇ​ടിക്കുകയായിരുന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. തുടർന്ന്, ഇവ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button