Latest NewsIndiaNews

രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: ഉറച്ച തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറച്ച തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളതെന്നും ജനങ്ങളെ സേവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. ’18-25 വയസ്സ് പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തതെന്ന് അറിയില്ല. അവരെ ജനാധിപത്യത്തെക്കുറിച്ച് ബോധവാന്‍മാരാക്കുകയും മികച്ച ഭരണത്തില്‍ പങ്കാളികളാക്കുകയും വേണം’, നരേന്ദ്ര മോദി പറഞ്ഞു.

Read Also: സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുജൈൽ അജാസ് ഖാൻ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വര്‍ഷം നടക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. ബൂത്തു തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. രാജ്യത്തുടനീളമുള്ള 100 ലോക്‌സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിലാണ് പാര്‍ട്ടി ദുര്‍ബലമായിട്ടുള്ളതെന്നാണ് കണ്ടെത്തിയത്. 1.3 ലക്ഷം ബൂത്തുകളിലെത്തി പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button