ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പായിപ്പാട് ആരമലക്കുന്ന് ആരമലപുതുപ്പറമ്പിൽ വീട്ടിൽ എ.വി. മനോജിനെയാണ് (42) കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴത്തുക അതിജീവിതക്ക് പണം നൽകാത്ത പക്ഷം 10 വർഷം അധിക തടവും അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
തൃക്കൊടിത്താനം മുൻ എസ്.എച്ച്.ഒയായിരുന്ന സാജു വർഗീസ്, നിലവിലെ എസ്.എച്ച്.ഒ ഇ. അജീബ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
Post Your Comments