
ആലപ്പുഴ: ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെട്ട എസ്‌ഐയെ നടുറോഡിൽ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. കായംകുളത്ത് ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്‌കർ അമ്പലശ്ശേരി നടുറോഡിൽ എസ്‌ഐയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹെൽമെറ്റ് വെച്ച് ബൈക്കിൽ സഞ്ചരിക്കാൻ പറഞ്ഞതിനാണ് ഭീഷണി.
കായംകുളം ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്‌കർ അമ്പലശേരിയാണ് കായംകുളം എസ്ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. മന്ത്രി വി ശിവൻകുട്ടി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഭീഷണി.
തുടർന്ന്, ഒരു പോലിസുകാരൻ ഇടപെട്ട് ഇയാളെ പറഞ്ഞുവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ, പോലിസ് മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അഷ്‌കർ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു.
Post Your Comments