Latest NewsNewsBusiness

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം, നിർണായക നീക്കവുമായി സെബി

വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് സാധിക്കുമെന്നാണ് സെബിയുടെ വിലയിരുത്തൽ

രാജ്യത്ത് മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നൽകി. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് അനുവാദം നൽകിയിരിക്കുന്നത്. ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ലിമിറ്റഡ്, സോവറിൻ വെൽത്ത് ഫണ്ട് ജിഐസി, പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ക്രിസ്‌ കാപ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന ഒരു കൺസോർഷ്യം ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശവുമായി സെബി രംഗത്ത് എത്തിയിരിക്കുന്നത്.

വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് സാധിക്കുമെന്നാണ് സെബിയുടെ വിലയിരുത്തൽ. നിലവിൽ, ഒരു മ്യൂച്വൽ ഫണ്ടിൽ 40 ശതമാനമോ, അതിലധികമോ ഓഹരികൾ കൈവശമുള്ള ഏതൊരു സ്ഥാപനത്തെയും സ്പോൺസറായി കണക്കാക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഇത് സംബന്ധിച്ച് സെബി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ജനുവരി 29 വരെയാണ് അഭിപ്രായം അറിയിക്കാൻ അവസരം.

Also Read: ബിസ്ക്കറ്റിന്റെ മറവില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തി : മൂന്ന് പേര്‍ കസ്റ്റഡിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button