KeralaLatest NewsNews

കേരളത്തില്‍ ആദ്യമായി ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കാന്‍ തീരുമാനം: വിപ്ലവകരമായ മാറ്റത്തിന് പിന്നില്‍ എസ്എഫ്‌ഐ

വിദ്യാര്‍ത്ഥിനികള്‍ക്കു ആര്‍ത്തവ അവധി അനുവദിക്കാന്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല

കൊച്ചി: വിദ്യാര്‍ത്ഥിനികള്‍ക്കു ആര്‍ത്തവ അവധി അനുവദിക്കാന്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാര്‍ത്ഥിനികള്‍ക്കുണ്ടാകുക. കേരളത്തില്‍ ആദ്യമായാണ് ആര്‍ത്തവ അവധി പരിഗണിക്കുന്നത്.

Read Also: ഈ 5 ലക്ഷണങ്ങൾ നിങ്ങളുടെ കണ്ണുകളിൽ കാണുന്നുണ്ടെങ്കിൽ, ക്യാൻസറോ ട്യൂമറോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ നിര്‍ബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തില്‍ കുറവ് ഹാജരുള്ളവര്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്. എന്നാല്‍ ആര്‍ത്തവ അവധിക്ക് പെണ്‍കുട്ടികള്‍ക്ക് ഹാജര്‍ ഇളവിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നല്‍കിയാല്‍ മതി.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഈ സെമസ്റ്റര്‍ മുതലാണ് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ഇടപെടലിലാണ് പെണ്‍കുട്ടികള്‍ക്ക് 2 ശതമാനം അധിക അവധി നല്‍കാന്‍ സര്‍വ്വകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് കാമ്പസിലും സര്‍വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് കാമ്പസുകളിലും അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button