നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കണ്ണ്. കാഴ്ചയാണ് നമ്മുടെ ജീവിതത്തിന് വെളിച്ചത്തെ പകരുന്നത്. കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്നത് വളരെ സത്യമാണ്. അതിനാൽ, കണ്ണിനെന്തെങ്കിലും അസ്വസ്ഥതയോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നേത്രരോഗവിദഗ്ദ്ധനെ കാണിക്കണം. പലപ്പോഴും നമ്മൾ പ്രശ്‌നങ്ങളെ അവഗണിക്കുകയും പിന്നീട് അവ നമുക്ക് ചികിത്സയിലൂടെ മാറ്റിയെടുക്കാൻ കഴിയാത്ത രീതിയിലേക്ക് വളരുകയും ചെയ്യും. അത്തരത്തിൽ ഒന്നാണ് കണ്ണിലെ ക്യാൻസർ.
ക്യാൻസർ ഒരു രോഗമാണ് അത് എത്രയും വേഗം കണ്ടുപിടിക്കുന്നുവോ അത്രയും എളുപ്പം ചികിത്സിക്കാം. ക്യാൻസർ വരുമ്പോഴെല്ലാം ശരീരം ചില സൂചനകൾ നൽകുന്നു. ഇവ തിരിച്ചറിയുന്നതിലൂടെ ക്യാൻസറിനെ കുറിച്ച് ജാഗ്രത പുലർത്താം. നേത്ര ക്യാൻസറുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത്. കണ്ണിന് ക്യാൻസറുണ്ടായാൽ ശരീരം ചില സിഗ്നലുകൾ നൽകുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
1. കാഴ്ച മങ്ങുന്നത് നേത്ര ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. കണ്ണട ധരിച്ചിട്ടും കാര്യങ്ങൾ വ്യക്തമായി കാണുന്നില്ലെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. ഉടൻ നേത്രപരിശോധന നടത്തണം.
2. കണ്ണുകളിൽ വേദന, കണ്ണുകൾക്ക് ഇടയ്ക്കിടെ ചുവപ്പ്, കണ്ണിൽ മുത്തുകൾ പോലെയുള്ള മുഴകൾ രൂപപ്പെടൽ അല്ലെങ്കിൽ കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം പുറന്തള്ളൽ എന്നിവയും കണ്ണിലെ ക്യാൻസറിന്റെയോ ട്യൂമറിന്റെയോ ലക്ഷണമാകാം.
3. പെട്ടെന്ന് അല്ലെങ്കിൽ ക്രമേണ പൂർണമായി കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയാൽ നിസാരമായി കാണരുത്.
4. കണ്ണുകളിൽ അമിതമായ പ്രകോപനം, അതിന്റെ തുടർച്ചയായ ചുവപ്പ് എന്നിവയും നേത്ര ക്യാൻസറിന്റെ ലക്ഷണങ്ങളാകാം.
5. കണ്ണുകളിൽ ഇടയ്ക്കിടെ ചൊറിച്ചിൽ, കണ്ണുകളിൽ കറുപ്പ് അല്ലെങ്കിൽ വെളുത്ത തിമിരം എന്നിവയും ഗുരുതരമായ നേത്രരോഗത്തെ സൂചിപ്പിക്കുന്നു.
Post Your Comments