KollamKeralaNattuvarthaLatest NewsNews

പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​ക്ക​യ​റി അതിക്രമം : കാ​ർ ത​ക​ർ​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

അ​ഞ്ച​ൽ നെ​ടി​യ​റ സ​ജി വി​ലാ​സ​ത്തി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ വ​ത്സ​ല​ക്കാ​ണ് (54) വെ​ട്ടേ​റ്റ​ത്

അ​ഞ്ച​ൽ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​ക്ക​യ​റി കാ​ർ ത​ക​ർ​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചതായി പരാതി. അ​ഞ്ച​ൽ നെ​ടി​യ​റ സ​ജി വി​ലാ​സ​ത്തി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ വ​ത്സ​ല​ക്കാ​ണ് (54) വെ​ട്ടേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​സ​ര​വാ​സി​യാ​യ ബി​നു​വാ​ണ് (മൊ​ട്ട ബി​നു -42) ആക്രമണം നടത്തിയത്.

ആക്രമണത്തിൽ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മു​റി​വും മ​ർ​ദ​ന​വു​മേ​റ്റ വ​ത്സ​ല​യെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തും: നടപടികളുമായി അധികൃതർ

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പി​ക്​-അ​പ്പ് ലോ​റി​യി​ലെ​ത്തി​യ ബി​നു വ​ത്സ​ല​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തു​വെ​ച്ചി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ൾ ത​ക​ർ​ത്തു. പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ന്ന ശ​ബ്ദം കേ​ട്ട് വീ​ടി​ന്‍റെ പി​ന്നി​ൽ ​നി​ന്നെ​ത്തി​യ വ​ത്സ​ല​യെ വെ​ട്ടു​ക​യും പ​ട്ടി​ക ക​ഷ​ണം കൊ​ണ്ട് ത​ല്ലു​ക​യു​മാ​യി​രു​ന്നു.

ബ​ഹ​ളം​കേ​ട്ട് നാട്ടുകാർ എ​ത്തി​യ​പ്പോ​ഴേ​ക്കും ബി​നു പി​ക്​-അ​പ്പ് ലോ​റി​യു​മാ​യി രക്ഷപ്പെട്ടു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്നാണ് നി​ഗമനം. സംഭവത്തിൽ അ​ഞ്ച​ൽ പൊ​ലീ​സ് കേസെടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button