കൊല്ലം: രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് പിടിയിലായത്. മകളെ കാണാനില്ലെന്ന് കാട്ടി അശ്വതിയുടെ മാതാവ് നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്.
ഈ മാസം 13-നാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. അഞ്ച് വയസുകാരനേയും രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ യുവതിയേയും കാമുകനേയും കണ്ടെത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വതിയുടെ കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് ജെ.ജെ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments