KeralaLatest NewsNews

പോലീസ് ഉന്നതര്‍ക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി

കൊച്ചി : മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഉയര്‍ന്നിരിക്കുന്ന ബലാത്സംഗ പരാതി വ്യാജമെന്ന് കോടതിയില്‍ സര്‍ക്കാര്‍. വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും പരാതിക്ക് യാതൊരടിസ്ഥാനവും ഇല്ലെന്നും പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

Read Also: പാക് സ്വദേശികള്‍ക്ക് ഹിന്ദു പേരുകളില്‍ ബെംഗളൂരുവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത ആള്‍ പിടിയില്‍

ബലാല്‍സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി. വ്യാജപ്പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും ചൂണ്ടിക്കാട്ടുന്നു’. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും എസ് പി അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാനുളള തെളിവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുളളവ പരിശോധിച്ചിട്ടും കേസെടുക്കാനുളള യാതൊരു തെളിവുമില്ല.

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രംഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button