ദുബായ്: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ചൈനീസ് പൗരന്മാർക്ക് തടവു ശിക്ഷ വിധിച്ച് യുഎഇ കോടതി. 4 ചൈനീസ് പൗരന്മാർക്കാണ് കോടതി 3 വർഷം തടവു ശിക്ഷ വിധിച്ചത്. ദുബായിൽ ഒരു ചൈനീസ് വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: കനാലിലേക്ക് ചാടിയ പെൺകുട്ടിയെ ജീവൻ പണയംവെച്ച് രക്ഷിച്ച യുവാവിനെ കണ്ടെത്തി സോഷ്യൽ മീഡിയ
2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തന്നെ തട്ടിക്കൊണ്ടു പോയെന്നും മർദ്ദനത്തിന് ഇരയാക്കിയെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നുമാണ് യുവതി നൽകിയിരിക്കുന്ന പരാതി. മൊബൈൽ അൺലോക്ക് ചെയ്യിച്ച് ഡിജിറ്റൽ കറൻസി വാലറ്റിൽനിന്ന് 8000 യൂണിറ്റ് (30,000 ദിർഹം) പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും ഇതിന് പുറമെ പഴ്‌സിലുണ്ടായിരുന്ന 8000 ദിർഹവും 7500 ദിർഹം വിലയുള്ള ബാഗും തട്ടിയെടുത്തുവെന്നും യുവതി ആരോപിക്കുന്നു.
പോലീസിൽ പരാതിപ്പെട്ടാൽ യുവതിയുടെ നഗ്ന ചിത്രം ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുകാര്യമാക്കാതെ യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.
Read Also: വയോധികയോട് കൊടും ക്രൂരത : സ്വത്ത് തട്ടിയെടുക്കാന്‍ തൊഴുത്തില്‍ ചങ്ങലക്കിട്ട് ക്രൂരമായി മർദ്ദിച്ചു
Post Your Comments