കഴിഞ്ഞ ദിവസമാണ് തോട്ടപ്പള്ളി പാലത്തിൽ നിന്നും കനാലിലേക്ക് ചാടി ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ രക്ഷപ്പെടുത്തിയ അപരിചിതനെ തേടിയ സോഷ്യൽ മീഡിയ ഒടുവിൽ ലക്ഷ്യത്തിലെത്തി. രക്ഷാപ്രവർത്തനത്തിന് ശേഷം അവശനിലയിലായ ആ ചെറുപ്പക്കാരനെ നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്നാണ് ഒടുവിൽ കരക്കെത്തിച്ചത്. പാലത്തിനരികിൽ തളർന്ന് കിടക്കുന്ന ആ ചെറുപ്പക്കാരന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
അവശതയിലും ഒരാളെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞതിന്റെ സമാധാനവും സന്തോഷവും യുവാവിന്റെ മുഖത്തുണ്ടായിരുന്നു. നിരവധി പേരാണ് ചെറുപ്പക്കാരന്റെ ചിത്രം ഷെയർ ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന ഒരു വോൾവോ ബസ്സിൽ ജോലിക്കായുള്ള ഇന്റർവ്യൂവിനു പോകുകയായിരുന്നു ഈ ചെറുപ്പക്കാരൻ. പാലത്തിൽ നിന്നും ഒരു യുവതി ചാടുന്നത് കണ്ട യുവാവ് ബസ് നിറുത്തിച്ച് ഒട്ടു താമസിയാതെ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. അയാൾക്കൊപ്പം നാട്ടുകാർ കൂടി ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഒടുവിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ശേഷം അജ്ഞാതനായ ആ യുവാവിനെ കാണാതായി. എങ്ങുപോയെന്ന് ആർക്കും അറിയുമായിരുന്നില്ല.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ. രക്ഷിക്കാൻ ചാടിയ ആ യുവാവിന്റെ പേര് രോഹിത്ത് എന്നാണെന്നും പുറക്കാട് പന്തലായാണ് അദ്ദേഹത്തിന്റെ വീട് എന്നുമാണ് ഒരു പോസ്റ്റിന് മറുപടിയായി ആർജിത് പ്രദീപ് എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments