ThrissurLatest NewsKeralaNattuvarthaNews

വയോധികയോട് കൊടും ക്രൂരത : സ്വത്ത് തട്ടിയെടുക്കാന്‍ തൊഴുത്തില്‍ ചങ്ങലക്കിട്ട് ക്രൂരമായി മർദ്ദിച്ചു

വയോധികയുടെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദ്ദിച്ചു

തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാൻ ചാഴൂർ സ്വദേശിയായ വയോധികയ്ക്ക് നേരെ ബന്ധുക്കളുടെ കൊടും ക്രൂരത. വയോധികയുടെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദ്ദിച്ചു. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മർദ്ദനം.

അമ്മിണി(75)ക്കാണ് ക്രൂര മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരൻ്റെ ഭാര്യ ഭവാനി, മകൾ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ചന്ദ്രബോസ് വധക്കേസ്: നിഷാമിന് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം, സുപ്രീം കോടതി നോട്ടീസയച്ചു

വയോധികയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം സ്വന്തം പേരിൽ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ​ക്രൂര മർദ്ദനം. വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലക്കിട്ട് ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. തുടർന്ന്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button