വെഞ്ഞാറമൂട്: യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂളയം സ്വദേശി ശശി (46)യെയാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്, ലക്ഷ്യം ഇതാണ്
ഇന്നലെ വൈകുന്നേരം അഞ്ചോടെ വെഞ്ഞാറമൂട്- ആലിയാട് റൂട്ടിൽ മൂളയം പാലത്തിന് സമീപത്തായി മൃതദേഹം കണ്ടത്തിയത്. ആറ്റിൽ കുളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. തുടർന്ന്, നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : കിടപ്പുമുറിയിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
കുടുംബമില്ലാത്ത ഇദ്ദേഹം പാലത്തിന്റെ അടുത്താണ് താമസിച്ചിരുന്നത്. മദ്യലഹരിയിൽ കാൽതെറ്റി വീണതാവാം എന്നാണ് പൊലീസ് നിഗമനം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
Post Your Comments