ചെങ്ങളം: കിടപ്പുമുറിയിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ. വെള്ളാർപഴത്തിൽ മുഹമ്മദ് അൻസാരിയുടെ മകൻ മുഹമ്മദ് ഫലാക്കാണ് ഒരു മണിക്കൂറോളം കിടപ്പുമുറിക്കുള്ളിൽ അകപ്പെട്ടത്.
അൻസാരിയുടെ ഭാര്യ കുട്ടിയെ കാണാതായതോടെ വീടു മുഴുവൻ തിരഞ്ഞപ്പോഴാണ് ബെഡ്റൂമിൽ കുട്ടി കുടുങ്ങിയത് അറിഞ്ഞത്. കുട്ടി കിടപ്പുമുറിയുടെ പൂട്ട് അബദ്ധവശാൽ ഇടുകയായിരുന്നു. വീട്ടുകാർ ആവുന്നത്ര പരിശ്രമിച്ചിട്ടും മുറി തുറക്കാൻ സാധിച്ചില്ല.
Read Also : വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്, ലക്ഷ്യം ഇതാണ്
തുടർന്ന്, വീട്ടുകാർ കോട്ടയം അഗ്നി രക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ടി. സലിയുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിലകത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.
Post Your Comments