Latest NewsNewsBusiness

വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്, ലക്ഷ്യം ഇതാണ്

ജനുവരി 25 മുതലാണ് സെബ്രോണിക്സിന്റെ ഡിസി കളക്ഷനുകൾ പുറത്തിറക്കുക

പ്രമുഖ അമേരിക്കൻ കമ്പനിയായ വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്. റിപ്പോർട്ടുകൾ പ്രകാരം, കംപ്യൂട്ടർ അനുബന്ധ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് ആക്സസറികൾ എന്നിവയ്ക്ക് ഡിസി കാരക്ടർ തീം ഡിസൈനുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണം. രാജ്യത്തെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡാണ് സെബ്രോണിക്സ്.

ഡിസി കാരക്ടർ തീം ഡിസൈനുകൾ അവതരിപ്പിക്കുന്നതിനാൽ, ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സ്, ഡിസി എന്നിവയുമായുളള സഹകരണവും പ്രയോജനപ്പെടുന്നതാണ്. അതിനാൽ, ജനപ്രിയ ഡിസി കഥാപാത്രങ്ങളായ ബ്ലാക്ക് ആദം, അക്വാമാൻ, ദി ജോക്കർ എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകളാണ് ഉൾപ്പെടുത്തുക. ഇത്തരത്തിലുള്ള ഡിസൈനുകൾ പ്രധാനമായും ഓഡിയോ വെയറബിളുകൾ, സ്പീക്കറുകൾ, കംപ്യൂട്ടർ പെരിഫരലുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് നൽകുന്നതാണ്.

Also Read: എറണാകുളത്ത് പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് 

ജനുവരി 25 മുതലാണ് സെബ്രോണിക്സിന്റെ ഡിസി കളക്ഷനുകൾ പുറത്തിറക്കുക. കമ്പനിയുടെ ഓൺലൈൻ ഷോപ്പ്, ആമസോൺ വെബ്സൈറ്റ് എന്നിവ മുഖാന്തരം വാങ്ങാൻ സാധിക്കുന്നതാണ്. പുതിയ സഹകരണത്തിലൂടെ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ സെബ്രോണിക്സിന് കഴിയുമെന്നാണ് വിലയിരുത്താൻ.

shortlink

Post Your Comments


Back to top button