PathanamthittaNattuvarthaLatest NewsKeralaNews

ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചു : തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി

പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവരെയാണ് ഇവർ ആക്രമിച്ചത്

പത്തനംതി‌ട്ട: ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവരെയാണ് ഇവർ ആക്രമിച്ചത്.

Read Also : പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ 2,600 കോടി പദ്ധതിയുമായി കേന്ദ്രസർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഇവർ ആരോപിച്ചു. പലപ്പോഴായി ഭക്ഷണം കഴിച്ചതിന്‍റെ പണം ആരോമലും സുഹൃത്തുക്കളും തരാനുണ്ടായിരുന്നെന്നും ഇത് ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ലിനോ പറയുന്നു.

Read Also : ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം

എട്ടം​ഗ സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button