രാജ്യത്ത് റുപേ ഡെബിറ്റ് കാർഡ്, കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ എന്നിവ മുഖാന്തരം വ്യക്തികൾ വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 2,600 കോടി രൂപയുടെ പ്രോത്സാഹന ആനുകൂല്യ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഇത്തരം പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ പ്രധാനമായും ബാങ്കുകൾക്കാണ് സാമ്പത്തിക സഹായം നൽകുക.
‘സബ്കാ സാദത്ത്, സബ്കാ വികാസ്’ (എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് റുപേ, യുപിഐ മുഖാന്തരമുള്ള പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം പണമിടപാട് രീതികൾ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും, ഉപഭോക്തൃ സൗഹൃദമായ ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ, രാജ്യത്തെ എല്ലാ മേഖലകളിലും എല്ലാ വിഭാഗങ്ങളിലും ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ വ്യാപകമാക്കാനും പദ്ധതിയിടുന്നുണ്ട്.
Also Read: ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
Post Your Comments