KottayamKeralaNattuvarthaLatest NewsNews

മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ

കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് മരിച്ചത്

കോട്ടയം: കോട്ടയത്ത് മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ അമിത വേഗത്തിൽ എത്തിയ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് മരിച്ചത്.

പാമ്പാടി എട്ടാം മൈലിൽ ഉച്ചയ്ക്ക് 12.30-യോടെയായിരുന്നു അപകടം. മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ സംഭവം.

Read Also : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ യുഎഇ: തീരുമാനം 2024 മുതൽ പ്രാബല്യത്തിൽ

മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button