Kerala

പീഡാനുഭവ ഓർമ്മകളിൽ ഇന്ന് ഓശാന ഞായർ

കൊച്ചി: ഇന്ന് ഓശാന ഞായർ. ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും.

പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സഹകാര്‍മികനാകും. കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ ഓശാന കര്‍മങ്ങള്‍ക്ക് ഫാ. മില്‍ട്ടന്‍ മുളങ്ങാശേരി കാര്‍മികത്വം വഹിക്കും. പുതുപ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഫാ. ഫിനഹാസ് റമ്പാന്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ ഫാ. വര്‍ഗീസ് ജോണ്‍, പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഫാ. ബിജോയ് അറാക്കുടിയില്‍ എന്നിവര്‍ ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

shortlink

Post Your Comments


Back to top button