
തൃശൂര്‍: ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. വേങ്ങാട് സ്വദേശി മണികണ്ഠനാണ് (35) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ പിടിയിലായത്.
Read Also: ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുത്തേക്കും, പുതിയ നീക്കവുമായി ടാറ്റാ ഗ്രൂപ്പ്
ഗര്‍ഭനിരോധന ഉറയിലാണ് 1.4 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പരശുറാം എക്സ്പ്രസിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണത്തിന് അന്‍പത്തിനാല് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തുവച്ച് മലപ്പുറം സ്വദേശിയില്‍ നിന്ന് 47 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പൊലീസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് വന്ന വളാഞ്ചേരി സ്വദേശി ജംഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മിശ്രിത രൂപത്തിലാക്കിയ 854 ഗ്രാം സ്വര്‍ണം മൂന്ന് ക്യാപ്‌സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ജംഷീര്‍ കടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Post Your Comments