ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഐഫോൺ നിർമ്മാണ യൂണിറ്റായ വിസ്ട്രോണിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, വിസ്ട്രോണോ ടാറ്റ ഗ്രൂപ്പോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഇടപാട് മൂല്യം 5,000 കോടി രൂപയാകാനാണ് സാധ്യത. ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡാണ് വിസ്ട്രോണിനെ ഏറ്റെടുത്തേക്കുക.
സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വിസ്ട്രോൺ നിർമ്മാണ കേന്ദ്രത്തിൽ ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നീ മോഡലുകളാണ് നിർമ്മിക്കുന്നത്. ഏകദേശം പതിനായിരത്തിലധികം തൊഴിലാളികളും, രണ്ടായിരത്തിലധികം എൻജിനീയർമാരുമാണ് വിസ്ട്രോണിൽ ജോലി ചെയ്യുന്നത്. വിസ്ട്രോണിന് പുറമേ, ഫോക്സ്കോൺ, പെഗാട്രോൺ എന്നീ യൂണിറ്റുകളിലാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്.
Also Read: കുടുംബക്കോടതി പരിസരത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം : ഭർത്താവ് പിടിയിൽ
Post Your Comments