പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂർ, ഡംബ്ലിൻ എന്നിവിടങ്ങളിലെ ഒരു വിഭാഗം ജീവനക്കാരെയാണ് ഇത്തവണ പുറത്താക്കിയിരിക്കുന്നത്. ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിൽ ജോലി ചെയ്തിരുന്നവർക്കാണ് ഇത്തവണ തൊഴിൽ നഷ്ടമായത്. പുറത്താക്കപ്പെട്ടവരിൽ ട്വിറ്ററിന്റെ സുപ്രധാന പദവിയിലിരിക്കുന്നവർ ഉണ്ടെന്നാണ് സൂചന.
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ, നിരവധി ജീവനക്കാരെയാണ് ട്വിറ്റർ ഇതിനോടകം പിരിച്ചുവിട്ടത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഏകദേശം 70 ശതമാനത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. അതേസമയം, വിവിധ തസ്തികകളിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളും ട്വിറ്റർ നടത്തുന്നുണ്ടെന്നാണ് വിവരം.
Also Read: സെബ്- ഐക്കണിക് ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, കിടിലൻ സവിശേഷതകൾ ഇവയാണ്
ആദ്യ ഘട്ടത്തിൽ പകുതിയിലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഇവയിൽ 170 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ജീവനക്കാർക്ക് നഷ്ടപരിഹാരത്തുക നൽകാത്തതിനാൽ, ട്വിറ്ററിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്ക് മസ്ക് വാഗ്ദാനം ചെയ്തിരുന്നത്.
Post Your Comments