തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മറ്റത്തൂർ നാഡിപ്പാറ സ്വദേശി സുന്ദരനെയാണ് കോടതി ശിക്ഷിച്ചത്.
തൃശൂർ ഒന്നാം ക്ലാസ് അഡീഷനൽ ജില്ല ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്ക് പുറമെ 25,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
2019 ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള പൊതു ടാപ്പ് അടക്കാനായി പുറത്തിറങ്ങിയ ബാലികക്ക് നേരെയായിരുന്നു അക്രമം.
Post Your Comments