Latest NewsKeralaNews

കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷം, പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നു. ഇന്നേവരെ കേരളത്തിൽ ഇല്ലാത്ത വിവാദം കുത്തിപ്പൊക്കി, പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും ബിജെപി രംഗത്തെത്തി. മന്ത്രിയുടെ ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button