തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഇത് പോലീസിനെ കുഴപ്പിലാക്കുന്നുണ്ട്. ആത്മഹത്യ ആണെങ്കിൽ ഇതെങ്ങനെ സാധിക്കും? പെൺകുട്ടിക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ ആത്മഹത്യയാണോ എന്ന കാര്യം ഉറപ്പിക്കുകയുള്ളൂ.
പട്ടം പ്ളാമൂട് റോസ് നഗർ പി.ടി.ആർ. 95 എ.യിൽ ടിമ സാന്ദ്ര സേവിയർ(20) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിനാണ് ടിമയെ മുറിക്കുള്ളിൽ കണ്ടത്. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ അമ്മ ഏറെ നേരം സാൻഡ്രയെ വിളിച്ചെങ്കിലും മുറിയിൽ നിന്നും അനക്കമൊന്നും ഉണ്ടായില്ല. തുടർന്ന് വീട്ടുകാർ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കയറിയത്.
മുറിയിൽ വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു സാന്ദ്രയെ കണ്ടെത്തിയത്. ഏഴ് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നതായും സംശയമുണ്ട്. മുറിയിൽ എപ്പോഴും കതകടച്ചിരുന്ന് മൊബൈൽ ഫോണിൽ കളിക്കുക പെൺകുട്ടിക്ക് പതിവായിരുന്നു. ടിമയുടെ ഫോൺ വിദഗ്‌ധ പരിശോധന നടത്താൻ ഫൊറന്‍സിക് സംഘത്തിനു നൽകും.
Post Your Comments