വിദേശ ചലച്ചിത്ര നിര്‍മാണക്കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സിനെതിരെ ലൈംഗിക ചൂഷണത്തിന് കേസ് നല്‍കി ഒലീവിയ ഹസിയും ലിയൊണാഡ് വൈറ്റിംഗും. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ നഗ്നരായി അഭിനയിക്കേണ്ടി വന്നതിനാണ് താരങ്ങൾ കേസ് നൽകിയത്.
ഷേക്സ്പിയറുടെ പ്രശസ്ത നാടകമായ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആധാരമാക്കി 1968ല്‍ ഇതേ പേരില്‍ തന്നെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സ് സിനിമ ഒരുക്കിയത്. ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
Read Also:- സ്ലാബിടാത്ത ഓടയില്‍ വീണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക് : സംഭവം കലോത്സവത്തിനെത്തിയപ്പോൾ
പ്രായപൂര്‍ത്തിയാകാത്ത ആ ഘട്ടത്തിൽ തങ്ങളുടെ അറിവില്ലാതെയും രഹസ്യമായും പൂര്‍ണമായോ ഭാഗികമായോ നഗ്നത ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരിക, മാനസിക വേദനകള്‍ ഇപ്പോഴും അനുഭവിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
Post Your Comments