Latest NewsNewsIndia

വനിതാ കോണ്‍സ്റ്റബിളിന്റെ ലൈംഗികാതിക്രമ പരാതി: ഐപിഎസുകാരനെ പിന്തുണച്ച് ഭാര്യ

ചെന്നൈ: ചെന്നൈയില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ രംഗത്തെത്തി.
പരാതിക്കാരിയായ കോണ്‍സ്റ്റബിളുമായി മാഗേഷ് കുമാര്‍ ഐപിഎസിന് 2 വര്‍ഷത്തിലധികമായി ബന്ധമുണ്ടെന്ന് ഭാര്യ അനുരാധ പറഞ്ഞു. പണം നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് പരാതി നല്‍കിയതെന്നും അനുരാധ ആരോപിച്ചു. വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞ ദിവമാണ് ചെന്നൈ നോര്‍ത്ത് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ ഡി.മാഗേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

Read Also: വിദേശികൾക്ക് ഒമാൻ പൗരത്വം: നിബന്ധനകൾ ഇതാണ്

വനിതാ കോണ്‍സ്റ്റബളിന്റെ പരാതിയില്‍ വനിതാ ഡിജിപി പ്രാഥമിക പരിശോധന നടത്തുന്നതിനിടെ മറ്റൊരു കോണ്‍സ്റ്റബിളും മാഗേഷിനെതിരെ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെതിരെ ഡിജിപി തിടുക്കത്തില്‍ പക്ഷപാതപരാമായ നടപടി എടുത്തെന്നും തനിക്ക് പറയാനുള്ളത് കേള്‍ക്കേണ്ടിയിരുന്നു എന്നുമാണ് മാഗേഷ് കുമാറിന്റെ ഭാര്യ അനുരാധയുടെ നിലപാട്. മാഗേഷും പരാതിക്കാരിയും തമ്മില്‍ 2 വര്‍ഷത്തിലധികമായി അടുപ്പത്തിലായിരുന്നു എന്നും ഈ മാസം ഏഴിന് ഇരുവരും ചെന്നൈയിലെ ഹോട്ടലില്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും അനുരാധ അവകാശപ്പെട്ടു.

പലപ്പോഴായി മാഗേഷിന്റെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും വനിത കോണ്‍സ്റ്റബിള്‍ സ്വന്തമാക്കി. ചെങ്കല്‍പ്പേട്ടിലെ വീട് നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോള്‍ നല്‍കാത്തതിലെ പക കാരണമാണ് ഭര്‍ത്താവിനെതിരെ അവര്‍ പരാതി നല്‍കിയതെന്നും അനുരാധ പറഞ്ഞു. വിവാഹവാര്‍ഷിക ദിനത്തില്‍ മാഗേഷിനെ സസ്‌പെന്‍ഡ് ചെയ്ചത് ബോധപൂര്‍വ്വമാണെന്നും ഇതില്‍ വേദനയുണ്ടെന്നും അനുരാധ പറഞ്ഞു. എസ്‌ഐ ആയിരുന്ന അനുരാധ മാഗേഷുമായുള്ള വിവാഹത്തിന് പിന്നാലെ സര്‍വ്വീസില്‍ നിന്ന് രാജിവച്ചിരുന്നു. മെഡിക്കല്‍ അവധിയിലാണ് മാഗേഷ് കുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button