KozhikodeLatest NewsKeralaNattuvarthaNews

ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്: കലോത്സവത്തിനെതിരെ നാസര്‍ ഫൈസി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിനും മോണോ ആക്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ്. സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വാഗതഗാനത്തലും പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ടിലും ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുകയാണെന്നും കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി കൂടത്തായി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കാവി – ച്ചുവപ്പ് പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കലാവിഷ്കാരം*
സ്കൂൾ യുവജനോത്സവത്തിൽ: ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്…. കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്. നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കാലിൻ്റെ ചുവപ്പ് മാറാത്ത കുട്ടികളിൽ അപര മത വിദ്വേശവും വെറുപ്പിൻ്റെ കാവി – ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജിൽ ഛർദ്ദിക്കുന്നത്. ചാട് രാമകുഞ്ചിരാമ എന്ന മട്ടിൽ കുട്ടികളെ പരിശീലിപ്പിച്ച് റിമോൾട്ട് ചങ്ങലയിൽ അവരെ കളിപ്പാവയും കളിക്കുരങ്ങുമായി കളിപ്പിക്കുകയാണ്. ആശയത്തിൻ്റെ കലാവിഷ്കാരങ്ങളാവാം, ആവിഷ്കാരസ്വാതന്ത്ര്യവുമാവാം. പക്ഷേ അന്യൻ്റെ മേക്കിട്ട് കയറുന്നതാവരുത്.

കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ: പരിഹസിച്ച് നടൻ ജോയ് മാത്യു

ഭീകരവാദത്തിൻ്റെ പ്രതീകങ്ങളായി അമ്പും വില്ലും കുലച്ചിരിക്കുന്ന ഇതിഹാസ നായകരെ അവതരിപ്പിച്ചാലും ചെറുക്കപ്പെടേണ്ടതാണ്.
കലാരൂപങ്ങളിൽ അന്യൻ്റെ മാനം പറിച്ചു കീറുന്നവർ ഭീകര രൂപങ്ങളായി സംഘി നേതാക്കളുടെ രൗദ്രതയോ സ്ത്രീത്വത്തെ പച്ചക്ക് പിച്ചിചീന്തിയ രാഷ്ട്രീയ നേതാക്കളേയോ “സ്വപ്ന ” സേവകരേയോ സ്റ്റേജിൽ അവതരിപ്പിച്ചാൽ കാവി – ചോപ്പ് രാഷ്ട്രീയം എത്ര ഇളകി മറിഞ്ഞ് മലിനമാക്കുമായിരുന്നു, വേദികളിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പ്രവാഹവുമാകുമായിരുന്നു എന്നും ആർക്കുമറിയാം.
വിശ്വാസവും മാനവും എല്ലാവർക്കും വലിയതാണെന്ന് അധികാര വർഗ്ഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെ റിയുന്ന കുരുട്ടു ബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണം.
നാസർ ഫൈസി കൂടത്തായി

shortlink

Related Articles

Post Your Comments

Related Articles


Back to top button