KeralaLatest NewsNews

കേന്ദ്ര സര്‍വ്വകലാശാലകള്‍ ലക്ഷ്യം: അവസരമൊരുക്കാന്‍ ‘കരിയര്‍ പാത്ത്’

വയനാട്: കേന്ദ്ര സര്‍വ്വകലാശാല പ്രവേശനത്തിന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് കരിയര്‍ പാത്ത് തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ഉയരെ’ യുടെ ഭാഗമായാണ് കരിയര്‍ പാത്ത് എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്.

ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനുളള പരിശീലനമാണ് കരിയര്‍ പാത്തിലൂടെ നല്‍കുക. രാജീവ് ഗാന്ധി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് ടീമായ ‘വീകാനു’മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്ര സര്‍വ്വകലാശാലകളില്‍ വയനാട് ജില്ലയില്‍ നിന്നും ആയിരം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ കേരളത്തില്‍ നിന്നുള്ള പ്രത്യേകിച്ച് ജില്ലയില്‍ നിന്നുള്ള പങ്കാളിത്തം കുറവാണ്. ഈ അവസ്ഥ പരിഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയെടുക്കാനായി പദ്ധതിയിലൂടെ പരിശീലനം നല്‍കും. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി പ്ലസ്ടു വിദ്യാര്‍ത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button