![](/wp-content/uploads/2022/07/whatsapp-image-2022-07-01-at-7.03.31-am.jpeg)
പുതിയ മാറ്റത്തിന് ഒരുങ്ങി സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള (സിയുകെ). ഇൻകുബേഷൻ സെന്റർ ആരംഭിക്കാനാണ് യൂണിവേഴ്സിറ്റി പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻകുബേഷൻ സെന്റർ നിർമ്മിക്കുക എന്ന ദൗത്യം പൂർത്തീകരിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സിയുകെ കൈകോർക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഉടൻ തയ്യാറാക്കാനാണ് സാധ്യത.
ഇൻകുബേഷൻ സെന്റർ നിർമ്മിക്കുന്നതിന് പുറമേ, യൂണിവേഴ്സിറ്റിയിലെ വിവിധ സ്റ്റാർട്ടപ്പ് സാധ്യതകളെക്കുറിച്ച് വിലയിരുത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ, സ്റ്റാർട്ടപ്പ് സ്ഥാപകരും വിദ്യാർത്ഥികളും തമ്മിൽ ആശയവിനിമയം നടത്താനുള്ള സൗകര്യവും ഒരുക്കും.
Also Read: ഒരു കപ്പ് ചായക്ക് വില 70 രൂപ! : വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ
യൂണിവേഴ്സിറ്റിയിലെ അക്കാദമിക് വിദഗ്ധർ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശം നൽകും. കാസർകോട് ജില്ലയിലാണ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള സ്ഥിതി ചെയ്യുന്നത്.
Post Your Comments