Latest NewsKerala

വിദ്യാർത്ഥി സമരത്തെ തുടർന്ന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല അടച്ച സംഭവം : പ്രതികരണവുമായി വി.എസ്

സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്

തിരുവനന്തപുരം : വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല അടച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദൻ. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ തന്ത്രം അത്യന്തം ആപല്‍ക്കരമാണെന്നും കള്ളക്കേസുകള്ളുണ്ടാക്കിയാണ് കോളേജില്‍ നിന്നും പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപെടുത്താനുമാണ് അവരുടെ നീക്കം ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും സര്‍വ്വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണമുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button