കാസര്‍ഗോഡ്: കേന്ദ്ര സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കിയതിനെത്തുടർന്ന്, പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ രംഗത്ത്. പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രില്‍ 27ന് സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റ് അധികൃതർ മാറ്റിവെച്ചു.
‘സൊസൈറ്റി ഓഫ് യങ് സയന്റിസ്റ്റ്’ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സര്‍വ്വകലാശാലയിൽ ഫുഡ് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബീഫ്, പന്നിയിറച്ചി, മത്സ്യം തുടങ്ങിയ മാംസാഹാരങ്ങൾ, ഫെസ്റ്റില്‍ വില്‍ക്കുന്നതിനും കഴിക്കുന്നതിനും സര്‍വ്വകലാശാല അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു.
ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാന്‍ സുപ്രീം കോടതി
ഇതിനെതിരെ ,എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രതിഷേധിക്കുകയായിരുന്നു. ഒരാള്‍ ഏത് ഭക്ഷണം കഴിക്കണമെന്നത് വ്യക്തിഗത തെരഞ്ഞെടുപ്പാണെന്നും ഭക്ഷ്യ വസ്തുക്കളെ നിഷേധിക്കുന്നത്, വ്യക്തിഗത തെരഞ്ഞെടുപ്പുകള്‍ക്ക് നേരെയുള്ള അക്രമമാണെന്നും എസ്എഫ്ഐ വ്യക്തമാക്കി.
ജനാധിപത്യത്തില്‍ ഏത് ഭക്ഷണം കഴിക്കണമെന്ന് ഒരാള്‍ക്ക് തെരഞ്ഞെടുക്കാമെന്നും എന്ത് കഴിക്കണം, എങ്ങനെ കഴിക്കണമെന്നത് ഏതെങ്കിലും അതോറിറ്റിയല്ല തീരുമാനിക്കേണ്ടതെന്നും എസ്എഫ്ഐ ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ബീഫ്, പന്നിയിറച്ചി, മത്സ്യം എന്നിവ കഴിക്കുന്നവരാണെന്നും ഇത്തരം വിഭവങ്ങള്‍ ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
Post Your Comments