ജമ്മു : ബസ് ചാര്‍ജ് വർദ്ധനയ്ക്ക് എതിരെ പ്രതിഷേധവുമായി മലയാളികളടക്കമുള്ള വിദ്യാര്‍ഥികൾ. ജമ്മുവിലെ കേന്ദ്ര സര്‍വ്വകലാശാലയിൽ ബസ് ചാര്‍ജ് ഒരു വര്‍ഷത്തേക്ക് ആയിരം എന്നതിന് പകരം ഒരു മാസത്തില്‍ ആയിരം ആക്കിയതിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതായും പ്രതിഷേധത്തിനിടെ സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിദ്യാര്‍ഥിക്കും പരിക്കേറ്റു. അതേസമയം പെണ്‍കുട്ടികള്‍ക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഹോസ്റ്റലില്‍ നിന്ന് സര്‍വ്വകലാശാലയിലേക്ക് ഏകദേശം 25 കിലോമീറ്റര്‍ ദൂരമുള്ളതിനാൽ സര്‍വ്വകലാശാല ബസിനെയാണ് മിക്ക വിദ്യാര്‍ഥികളും ആശ്രയിക്കുന്നത്.
Post Your Comments