കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. മിനി സ്‌ക്രീനിലും താരം സജീവമാണ്. നേരത്തെ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് ഇപ്പോൾ തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണ് എന്നാണ് പ്രവീണ പറയുന്നത്.
മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പ് പ്രവീണ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിംഗിലൂടെ നഗ്‌ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നു എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയും ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്.
‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മ്മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെ പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചു കൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്,’ പ്രവീണ പറയുന്നു.
Post Your Comments