
ലക്നൗ: യുവതിയെ മൂന്നാം ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 35 കാരിയായ ഭവ്യ ശർമ്മയാണ് കൊല്ലപ്പെട്ടത്. മൂന്നാം ഭർത്താവ് വിനോദ് ശർമ്മയെ പോലീസ് പിടികൂടി. തന്നെ വിവാഹം കഴിച്ചതിന് ശേഷവും യുവതി രണ്ടാം ഭർത്താവുമായി ബന്ധം പുലർത്തിയതിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. മൂന്ന് തവണ മതം മാറിയാണ് യുവതി മൂന്ന് വിവാഹം കഴിച്ചത്.
ബീഹാറിലെ സീതാമർഹി സ്വദേശിയായ ഭവ്യ മൂന്ന് പേരെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനായി മൂന്ന് തവണ മതം മാറിയതായാണ് വിവരം. ആദ്യ വിവാഹം നടത്താനായി ബേബി എന്ന പേര് മാറ്റി അഞ്ജലിയായി. 2004ൽ ഡൽഹി സ്വദേശിയായ യോഗേന്ദ്ര കുമാറുമായിട്ടായിരുന്നു ആദ്യ വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്. തുടർന്ന് 2017ൽ അനീസ് എന്ന യുവാവിനെ വിവാഹം കഴിച്ച് അഫ്സാനയായി. ആ ബന്ധത്തിൽ ആദിൽ എന്ന മകനുണ്ട്. ഇതിനുശേഷം, 2019 ൽ ഗുരുഗ്രാമിലെ വിനോദ് ശർമ്മയെ മൂന്നാമതും വിവാഹം കഴിച്ച് ഭവ്യ എന്ന പേര് സ്വീകരിച്ചു .
തുടർന്ന് ഭവ്യയ്‌ക്കും , വിനോദിനും ഒപ്പമാണ് ആദിലും താമസിച്ചിരുന്നത്. ഡിസംബർ 26ന് രാവിലെ കിടക്കയിൽ മരിച്ച നിലയിൽ ഭവ്യയെ കണ്ടെത്തുകയായിരുന്നു. അടിവയറ്റിൽ കുത്തേറ്റായിരുന്നു മരണം . തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് വിനോദ് കുറ്റം സമ്മതിച്ചത്.
ഭവ്യയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ രണ്ടാം ഭർത്താവ് അനീസിനെ തന്റെ വീട്ടിൽ കണ്ടതായും , തന്നെ കൊല്ലുമെന്ന് അനീസ് ഭീഷണിപ്പെടുത്തിയതായും വിനോദ് പോലീസിനോട് പറഞ്ഞു . തുടർന്നാണ് പ്രകോപിതനായ വിനോദ് ഭവ്യയെ കൊലപ്പെടുത്തിയത് . ആദിലിനെ മാർക്കറ്റിലേക്ക് അയച്ച ശേഷമായിരുന്നു കൊലപാതകം.
Post Your Comments