സേർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കാൻ മസ്ക് നിയോഗിച്ച ഹാക്കറും ട്വിറ്ററിനെ കൈവിട്ടു. ഒരു മാസം മുൻപ് ട്വിറ്ററിലെ ജോലിയിൽ പ്രവേശിച്ച പ്രമുഖ ഹാക്കറായ ജോർജ് ഹോട്സ് ആണ് ട്വിറ്റർ വിട്ടത്. എന്നാൽ, ഒരുപാട് കാലം കമ്പനിയിൽ ജോലി ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് തുടക്കത്തിൽ തന്നെ ഹോട്സ് അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ ജോലി ഉപേക്ഷിക്കുകയാണെന്നും, ഇനി മുതൽ ട്വിറ്ററിലെ അംഗമെല്ലെന്നുമാണ് ഹോട്സ് അറിയിച്ചിരിക്കുന്നത്. ഒരു മാസം തികയുന്നതിന് മുൻപ് ഹോട്സ് കമ്പനി വിട്ടതിന്റെ കാരണം വ്യക്തമല്ല.
കപ്യൂട്ടർ ബിരുദധാരിയായ ഹോട്സ് 2007- ൽ ഐഫോൺ ഹാക്ക് ചെയ്തതോടെയാണ് ലോക പ്രശസ്തി നേടിയത്. ഏറെ നാളുകളായി ട്വിറ്റർ അഭിമുഖീകരിക്കുന്ന സേർച്ച് ഫീച്ചറിലെ പ്രശ്നം പരിഹരിക്കുക എന്നതായിരുന്നു ഹോട്സിനെ ഏൽപ്പിച്ച ചുമതല. മസ്കിന്റെ വർക്ക് കൾച്ചറുമായി ഹോട്സിന് ഒത്തുപോകാൻ സാധിക്കാത്തതാണ് ട്വിറ്ററിൽ നിന്നും പിന്മാറാനുള്ള കാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, മസ്കും ഹോട്സും ഏറ്റുമുട്ടിയോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
Post Your Comments