ന്യൂഡൽഹി: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ കോട്ട പണിതുയർത്തുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി മെഡിക്കൽ എമർജൻസിയുടെ തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി ഇന്ത്യയിൽ ഇന്നലെ മോക്ക് ഡ്രില്ലുകൾ നടത്തി. ഇതോടൊപ്പം, മൂക്കിലൂടെ ഒഴിക്കാവുന്ന പുതിയ കോവിഡ് പ്രതിരോധ വാക്‌സിനായ ‘ഇന്‍കോവാക്’ ജനുവരി നാലാം വാരം മുതൽ നൽകി വരുമെന്ന് പുതിയ അറിയിപ്പ്. വാക്സിൻ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 325 രൂപക്കും, സ്വകാര്യ ആശുപത്രികളില്‍ നിന്നും 800 രൂപക്കും ലഭ്യമാകുമെന്നു നിര്‍മാതാക്കളായ ഭാരത് ബയോടെക്‌സ് അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ വാക്‌സിന്‍ ലഭിക്കുക.
പതിനെട്ട് വയസും അതിനു മുകളില്‍ ഉള്ളവര്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. രണ്ട് ഡോസായാണ് ഇത് നല്‍കേണ്ടത്. ആദ്യത്തെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കുക. കോവാക്‌സിന്‍ എന്ന അദ്യത്തെ പ്രതിരോധ വാക്‌സിനും വികസിപ്പിച്ചെടുത്തത് ഭാരത് ബയോടെകായിരുന്നു.
അതേസമയം, കോവിഡ് -19 പാൻഡെമിക്കിന്റെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നിലൂടെയാണ് ചൈന ഇപ്പോൾ കടന്നുപോകുന്നത്. കേസുകളും മരണങ്ങളും എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. കൂടാതെ സർക്കാർ സീറോ-കോവിഡ് നയം എടുത്തുകളഞ്ഞതിന് ശേഷം മരണസംഖ്യ 1 ദശലക്ഷത്തിലെത്തുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.
Post Your Comments