Latest NewsUAENewsInternationalGulf

ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം

അബുദാബി: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ 5000 ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: രാഹുല്‍ അമാനുഷികൻ: രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്

ഫെഡറൽ പെൻഷൻ, സാമൂഹിക സുരക്ഷാ നിയമ പ്രകാരമായിരിക്കും ഇത്തരം കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുക. പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമം പാലിക്കാതെ വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

തൊഴിൽ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വദേശിവൽക്കരണത്തിന്റെ മറവിൽ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിൽ ഡിസംബർ 31നകം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ബിരുദമുള്ള സ്വദേശികൾക്കു കുറഞ്ഞത് 7000 ദിർഹം ഡിപ്ലോമക്കാർക്ക് 6000, ഹൈസ്‌കൂൾ യോഗ്യതയുള്ളവർക്ക് 5000 ദിർഹം എന്നിങ്ങനെയാണ് ശമ്പളം നൽകേണ്ടത്.

Read Also: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി നഗ്‌നപൂജ ചെയ്യാന്‍ യുവതിയുടെ നഗ്‌നഫോട്ടോ കൈക്കലാക്കി വ്യാജ ജ്യോത്സ്യന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button