Latest NewsIndiaNews

രാഹുല്‍ അമാനുഷികൻ: രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്

മൊറാദാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പരാമർശിച്ചത്.

കോണ്‍ഗ്രസിനെ ഭാരതത്തോട് താരതമ്യപ്പെടുത്തിയ ഖുര്‍ഷിദ്, രാഹുല്‍ അമാനുഷികനാണെന്നും പറഞ്ഞു. ‘ശൈത്യത്തില്‍ നമ്മളൊക്കെ തണുത്തു വിറച്ച് ജാക്കറ്റ് ധരിച്ച് ഇരിക്കുമ്പോള്‍, ടി ഷര്‍ട്ട് ധരിച്ച് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പുറത്തുകൂടി നടക്കുകയാണ്,’ ഖുര്‍ഷിദ് പറഞ്ഞു. ഒരു യോഗിയെ പോലെ രാഹുല്‍ ലക്ഷ്യബോധത്തോടെ തന്റെ തപസ്യ അനുഷ്ഠിക്കുകയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേർത്തു.

സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ, നിരക്കുകൾ പുതുക്കി ഈ പൊതുമേഖലാ ബാങ്ക്

രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തിയതിനെതിരേ ബിജെപി രംഗത്തെത്തി. താരതമ്യം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് ജയ് ഹിന്ദ് പ്രതികരിച്ചു. മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഖുര്‍ഷിദിന് ധൈര്യമുണ്ടോയെന്നും ഷെഹ്‌സാദ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button