Latest NewsNewsIndia

‘എന്റെ മോളുടെ ചിത്രം പ്രചരിപ്പിച്ചത് ചോദിക്കാനായിരുന്നു ഞങ്ങൾ പോയത്’: ബിഎസ്എഫ് ജവാന്റേത് ആസൂത്രിത കൊലപാതകമെന്ന് ഭാര്യ

ന്യൂഡൽഹി: ഗുജറാത്തിലെ ഖേഡ ജില്ലയിൽ 42 കാരനായ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) സൈനികനെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. പ്രായപൂർത്തിയാകാത്ത മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു സൈനികനെ ആൺകുട്ടിയുടെ കുടുംബം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സൈനികന്റെ ഭാര്യ ആരോപിച്ചു.

‘ആസൂത്രിതമായ കൊലപാതകമായിരുന്നു അത്. മറ്റു പലരും കുറ്റിക്കാടുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞങ്ങൾ അവരോട് സംസാരിക്കാൻ പോയതായിരുന്നു, പക്ഷേ അവർ എന്റെ ഭർത്താവിനെ പിന്നിൽ നിന്ന് ആക്രമിക്കുകയും എന്നെയും എന്റെ മകനെയും മർദ്ദിക്കുകയും ചെയ്തു. സഹായത്തിനായി ഞാൻ എന്റെ അനന്തരവനെ വിളിച്ചു, അവൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ആംബുലൻസ് കൊണ്ടുവന്നു. പക്ഷെ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു ‘, മരിച്ച ബിഎസ്എഫ് ജവാൻ മെലാജി വഗേലയുടെ ഭാര്യ മഞ്ജുള ബെൻ പറഞ്ഞു.

മറ്റ് പ്രതികളെ ഉടൻ പിടികൂടണമെന്ന് സൈനികന്റെ മകൻ പ്രതീക് പറഞ്ഞു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സംഭവത്തിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായി അവർ പറഞ്ഞു. ജാദവിന്റെ മകൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വഗേലയുടെ മകളുടെ അശ്ളീല വീഡിയോ സംബന്ധിച്ച കാര്യം ചോദിക്കാനായിരുന്നു ബിഎസ്എഫ് ജവാൻ മെലാജി വഗേലയും ഭാര്യയും മകനും ജില്ലയിലെ നദിയാദ് താലൂക്കിലെ ചക്ലാസി ഗ്രാമത്തിലുള്ള ദിനേശ് ജാദവിന്റെ വീട്ടിലെത്തിയത്. എന്നാൽ, ഈ വീട്ടുകാർ സൈനികനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button