Latest NewsKerala

കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ചപ്പോൾ മർദ്ദനമേറ്റു, ഫോണിൽ നഗ്നവീഡിയോകൾ, സിപിഎംകാരനെതിരെ പാർട്ടി അന്വേഷണം

ആലപ്പുഴ: അശ്ലീല വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണ വിധേയൻ. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ മഹീന്ദ്രൻ, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരെ നേരത്തെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വിമർശനമുയർന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയാ കമ്മിറ്റിയിലെത്തിയത്. കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഈ ഏരിയാ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റിരുന്നു. അതിനിടയിൽ മൊബൈൽ ഫോൺ തെറിച്ചുപോയി.

പെണ്‍കുട്ടിയുടെ ചിത്രം പകർത്തിയോ എന്നറിയാൻ പിടികൂടിയവർ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടത്. 34ഓളം സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നതായി പിടികൂടിയവർ പറഞ്ഞു. പൊലീസിൽ പരാതി നൽകാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button