മുംബൈ: യൂട്യൂബറുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ കേസ് എടുത്ത് മുംബൈ പൊലീസ്. തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി. യൂട്യൂബറുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അവിഹിത ബന്ധത്തെ എതിര്‍ത്ത ഭാര്യയെ യുവാവ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി
ബാന്ദ്ര സ്വദേശിയായ യൂട്യൂബറാണ് പൊലീസില്‍ പരാതി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ നഗ്നവീഡിയോ പ്രചരിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. പുറത്തുവന്ന ദൃശ്യം നവംബര്‍ 17ലെതാണെന്നും ഡിസംബര്‍ 9 ന് സുഹൃത്തുക്കളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും യുവാവ് പറയുന്നു. ദൃശ്യങ്ങൾ തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഉണ്ടെന്നും യുവാവ് വ്യക്തമാക്കി.
Post Your Comments