Latest NewsKerala

സെക്രട്ടറിയേറ്റില്‍ പീഡനവിവാദം: സിപിഎം സംഘടനാ നേതാവിനെതിരെ പരാതി നൽകി ഉദ്യോഗസ്ഥ

രണ്ടു ദിവസം മുന്‍പാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷണല്‍ ചീഫ്‌സെക്രട്ടറിക്ക് പരാതി നല്‍യത്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ധനകാര്യവകുപ്പിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ ഉദ്യോഗസ്ഥ പരാതി നല്‍കി. സംഭവത്തിൽ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ജോലി നിര്‍വഹിക്കുന്നതിനിടെ അടുത്തെത്തിയ ഇടതുസംഘടനാ നേതാവ് കൂടിയായ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷണല്‍ ചീഫ്‌സെക്രട്ടറിക്ക് പരാതി നല്‍യത്.

ഇതിനു ശേഷം പരാതിയുടെ ഉള്ളടക്കം സെക്രട്ടറിയേറ്റില്‍ ഊമക്കത്തായി പ്രചരിച്ചു. ഇടതുസംഘടനാ നേതാവിനടക്കം കത്തു കിട്ടുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനേയും അറിയിച്ചതായും സൂചനയുണ്ട്. പരാതിയെത്തിയാല്‍ കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു കന്റോണ്‍മെന്റ് സ്റ്റേഷനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോപണവിധേയനെതിരെ രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു പീഡനക്കേസിലും പരാതി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്നു. അന്നു സംഘടനയില്‍പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് മറ്റു പരാതികളിലേക്ക് പോകാതെ പ്രശ്‌നം ഒത്തു തീര്‍ക്കുകയായിരുന്നു. അതേസമയം വനിതാ ജീവനക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ സെക്രട്ടേറിയറ്റില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും നോക്കുകുത്തിയായെന്നും ആരോപണമുണ്ട്. മനോരമ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button