KozhikodeLatest NewsKeralaNattuvarthaNews

മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അമ്മയെ പീഡിപ്പിച്ച അജ്മലിന് മയക്കുമരുന്ന് സംഘവുമായി ബന്ധം?; കൂടുതൽ വിവരങ്ങൾ

കോഴിക്കോട്: തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങി തന്നില്ലെങ്കിൽ മകനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ ആണ് അറസ്റ്റ് ചെയ്തത്‌. പെയിന്റിംഗ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിന്റെ അമ്മയെ ആണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളുമായി അടുപ്പത്തിലായ അജ്മൽ പിന്നീട് ഇയാളുടെ അമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

യുവാവിനെ കള്ള കേസിൽ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്‍റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കൽ കോളേജിലുള്ള ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ പോലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. ഇതോടെ മൊബൈലില്‍ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഏകദേശം ഒരു വർഷത്തോളം പീഡനം തുടർന്നതായാണ് പരാതിയിൽ പറയുന്നത്.

പോലീസിന്റെ അന്വേഷണത്തിൽ അജ്മലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അജ്മൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയിൽ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസിൽപ്പെട്ട പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഡാൻ സാഫ് ടീമിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ള അജ്മലിനെ ചോദ്യം ചെയ്‌താൽ പല കാര്യങ്ങളും പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. അജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button