KeralaLatest NewsNewsIndia

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമം: യുവതിയുടെ അച്ഛനെ ഫോൺ വിളിച്ചെന്ന് സമ്മതിച്ച് മന്ത്രി, വിശദീകരണം ഇങ്ങനെ

 തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. പരാതി നല്ല രീതിയിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്ത് വന്നതിനു പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്ത് വന്നത്. പീഡനപരാതിയാണെന്ന് അറിയാതെയാണ് വിളിച്ചതെന്ന് മന്ത്രി വ്യക്തമാക്കുന്നു.

പാർട്ടിക്കാരനെതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ എന്താണെന്ന് അറിയാൻ വേണ്ടിയാണ് പെൺകുട്ടിയുടെ അച്ഛനെ ഫോൺ വിളിച്ചതെന്ന് മന്ത്രി വ്യക്തമാക്കുന്നു. പാർട്ടിക്കാരനെതിരെ ഉയർന്നത് പീഡനപരാതി ആണെന്ന് അറിയില്ലായിരുന്നുവെന്നും മന്ത്രി വിശദീകരിക്കുന്നു. അതേസമയം, മന്ത്രിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരിയുടെ പിതാവ്‍ രംഗത്ത്. സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്നും മന്ത്രി ഇടപെട്ടതുകൊണ്ടാണ് തങ്ങൾക്ക് നീതി ലഭിക്കാത്തതെന്നും പരാതിക്കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:‘നല്ല രീതിയിൽ പരിഹരിക്കണം’: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിയുടെ അച്ഛനെ വിളിച്ച് എകെ ശശീന്ദ്രൻ, ആരോപണം

മാർച്ചിലാണ്‌ സംഭവം. പരാതിക്കാരിയുടെ പിതാവിനെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.

കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി സംഭാഷണത്തിൽ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button